മസ്കത്ത്: ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം തഴുതല കൊട്ടിയം കാവുവിള ബിസ്മില്ല മൻസിലിൽ ത്വാഹ അലിയാർ കുഞ്ഞ് (65) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഖദ്റയിൽ വെച്ച് ബൈക്കിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ത്വാഹ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
ഖദ്റയിൽ വർഷങ്ങളായി അൽസഫ സൂപ്പർമാർക്കറ്റിന് സമീപം ചെറുകിട കച്ചവടം നടത്തിവരികയായിരുന്നു ത്വാഹ. ദീർഘകാലത്തെ പ്രവാസജീവിതത്തിലൂടെ ഖദ്റയിലെ പ്രവാസി സമൂഹത്തിന് അദ്ദേഹം സുപരിചിതനാണ്. സീനത്താണ് ഭാര്യ. മകൻ ആഷിഖ് ഖാബൂറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. മകൾ ഫാത്തിമ യു.എസിൽ ഡെന്റൽ ഡോക്ടറായി ജോലി ചെയ്യുന്നു. ഷിബിലിയാണ് മരുമകൻ.
മസ്കത്ത് കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. കൗല ഹോസ്പിറ്റലിൽ നിന്ന് എംബാം ചെയ്ത മയ്യിത്ത് വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. (KN)

For more details: The Indian Messenger