GULF & FOREIGN NEWSTOP NEWS

സൗദിയിൽ 16 ഡ്രോണുകളും ഒരു മിസൈലും തകർത്തു.

Sponsored

സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. 16 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുമാണ് വ്യോമസേന വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

Sponsored

ഇതോടെ, മേഖലയിൽ ഇറാൻ നടത്തുന്ന പ്രകോപനങ്ങൾക്ക് പിന്നാലെ സൗദി തകർത്ത ആകെ ഡ്രോണുകളുടെ എണ്ണം 723 ആയി. ഇതിനുപുറമെ 51 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ 58 മിസൈലുകളും ഇതുവരെ പ്രതിരോധ സേന തകർത്തിട്ടുണ്ട്. (Gulf News)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button