FILMS

മെൽ കൗ പോണ്ടിച്ചേരി: യുവതാരങ്ങൾ അണിനിരക്കുന്ന ഫുൾ ഫൺ മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

Sponsored

കൊച്ചി: മലയാളത്തിലെ യുവനിരയെ അണിനിരത്തി നവാഗതനായ അഖിൽ മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മെൽ കൗ പോണ്ടിച്ചേരി’ എന്ന് നാമകരണം ചെയ്തു. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചിന് നടന്മാരായ ദിലീപ്, സലിം കുമാർ എന്നിവരുടെ ഔദ്യോഗിക പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. കൗതുകം നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

Sponsored

അരുൺ ഗോപി എക്സൈറ്റ്‌മെന്റ്, ജസ്റ്റിൻ ആന്റ് മാത്യു എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഡിജോ ജോസ് ആന്റണിയുടെ സഹസംവിധായകനായിരുന്ന അഖിൽ മോഹൻ ‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയാണ്.

Sponsored

അർജ്ജുൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോണ്ടിച്ചേരിയിലെ ഒരു കോളേജിൽ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കൾ വർഷങ്ങൾക്കുശേഷം ക്യാമ്പസിൽ മടങ്ങിയെത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു ഫുൾ ഫൺ എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Sponsored

ശ്രീലക്ഷ്മി വിജയനാണ് നായിക. മൊട്ട രാജേന്ദ്രൻ, സോഷ്യൽ മീഡിയ താരം അന്നാമ്മ, തിരക്കഥാകൃത്തായ സനൂപ് തൈക്കൂടം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇലക്ട്രോണിക് കിളിയാണ് സംഗീതം നിർവ്വഹിക്കുന്നത്. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും സാഗർ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ദുബായിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

News: Vazhoor Jose.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button