FILMS

‘കടുവാക്കുന്നേൽ കുറുവച്ചൻ്റെ’ ആദ്യ ലുക്ക് എത്തി; മാസ് ലുക്കിൽ സുരേഷ് ഗോപി

Sponsored

കൊച്ചി: പ്രതാപം കൊണ്ടും സമ്പത്ത് കൊണ്ടും മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ച് മീനച്ചിൽ താലൂക്കിൽ നിറഞ്ഞുനിന്ന കടുവാക്കുന്നേൽ കുറുവച്ചൻ്റെ കഥ സിനിമയാകുന്നു. ‘ഒറ്റക്കൊമ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടു. സുരേഷ് ഗോപിയാണ് കുറുവച്ചനായി വെള്ളിത്തിരയിലെത്തുന്നത്. നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്‌ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള സുരേഷ് ഗോപിയുടെ മാസ് ലുക്ക് ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

Sponsored

“Though I fall… will Rise again” (വീണുപോയാലും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും) എന്ന ബൈബിളിലെ മീഖാ പ്രവാചകൻ്റെ വചനമാണ് ചിത്രത്തിൻ്റെ ടാഗ്‌ലൈൻ. ജീവിതത്തിലെ വീഴ്ചകൾക്ക് ശേഷമുള്ള ഒരു മനുഷ്യൻ്റെ അതിശക്തമായ തിരിച്ചുവരവും അതിനിടയിലെ സംഘർഷഭരിതമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

Sponsored

അഭിനയയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ലാൽ, കബീർ ദുഹാൻ സിംഗ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിലധികം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഹർഷവർദ്ധൻ രാമേശ്വറാണ്. തിരുവനന്തപുരം, കോട്ടയം, പാലാ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Sponsored

(News Vazhoor Jose)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button