INDIA NEWSKERALA NEWSTOP NEWS

കൊല്ലത്ത് കുടുംബവഴക്ക്: തടയാനെത്തിയ മരുമകളുടെ കൈപ്പത്തി ഭർത്താവിന്റെ പിതാവ് വെട്ടിമാറ്റി; ഭാര്യയ്ക്കും ഗുരുതര പരിക്ക്.

Sponsored

കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവിൻ്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.

Sponsored

തടസ്സം പിടിക്കാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടറിന്റെ ഭാര്യ ക്രിസ്റ്റിനയ്ക്കും (62) ശരീരമാസകലം വെട്ടേറ്റു. രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ക്രൂര സംഭവം അരങ്ങേറിയത്. പ്രതിയായ അലക്സാണ്ടറിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

Sponsored

പോലീസ് പറയുന്നതനുസരിച്ച്, കുടുംബ വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്. അലക്സാണ്ടറും ഭാര്യ ക്രിസ്റ്റിനയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത തർക്കമുണ്ടാകുകയും, പ്രകോപിതനായ അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ക്രിസ്റ്റിനയുടെ നിലവിളി കേട്ടാണ് മരുമകൾ ജിംസ് ജോൺ ഓടിയെത്തിയത്. തടയാൻ ജിംസ് ശ്രമിച്ചതോടെയാണ് അലക്സാണ്ടർ ജിംസിന് നേരെ തിരിഞ്ഞത്.

Sponsored

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button