INDIA NEWSTOP NEWS

സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍; ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും.

Sponsored

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് ഔദ്യോഗികമായി അംഗീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ഇതോടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്നുറപ്പായി. അതേസമയം, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്നുണ്ടായേക്കില്ല. നിലവിൽ ഡല്‍ഹിയിലുള്ള സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തിരിച്ചെത്തിയ ശേഷമാകും ഈ യോഗം ചേരുക. നാളെ യോഗം ചേരാന്‍ സാധിച്ചാല്‍ വരുന്ന തിങ്കളാഴ്ച പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഉണ്ടാകും. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Sponsored

ഇന്ന് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സിദ്ധരാമയ്യ നിർണ്ണായക കൂടിക്കാഴ്ച നടത്തും. മന്ത്രി കെ.ജെ. ജോര്‍ജ് അടക്കമുള്ള പ്രമുഖ നേതാക്കൾ സിദ്ധരാമയ്യയുടെ ഒപ്പമുണ്ട്. രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറണമെന്ന ഹൈക്കമാന്റ് ആവശ്യം ഇന്നലെ സിദ്ധരാമയ്യ നിരസിച്ചിരുന്നു. കർണാടക സംസ്ഥാന രാഷ്ട്രീയത്തു തന്നെ തുടരണമെന്നും പുതിയ മന്ത്രിസഭയില്‍ മകനെ ഉള്‍പ്പെടുത്തണമെന്നുമാണ് സിദ്ധരാമയ്യ മുൻപോട്ട് വെച്ചിരിക്കുന്ന പ്രധാന ഉപാധി. ഇതിനുപുറമേ, പുതിയ സര്‍ക്കാരില്‍ പത്തിലധികം മന്ത്രിമാര്‍ തന്റെ പക്ഷത്തു നിന്നുള്ളവരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രാജിക്ക് പിന്നാലെ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഈ ആശങ്കകളും ആവശ്യങ്ങളും ഇന്ന് ഹൈക്കമാന്റ് വിശദമായി ചര്‍ച്ച ചെയ്യും. ഇതിനിടെ, മൂന്നുതവണയില്‍ കൂടുതൽ എംഎല്‍എമാരായ മുതിർന്നവരെ മാത്രമേ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന് മറ്റ് ചില മുതിര്‍ന്ന എംഎല്‍എമാരും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഡി.കെ. ശിവകുമാര്‍ വഹിക്കുന്ന കെപിസിസി അധ്യക്ഷ സ്ഥാനം സതീഷ് ജര്‍ക്കഹോളിക്ക് നല്‍കണമെന്ന ആവശ്യവും സിദ്ധരാമയ്യ ഉന്നയിച്ചേക്കും.

Sponsored

തനിക്കെതിരെ രാഷ്ട്രീയമായി തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കാനും തന്നെ വ്യക്തിഹത്യ ചെയ്യാനും ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്ന് സിദ്ധരാമയ്യ ഇന്നലെ തുറന്നടിച്ചിരുന്നു. എന്നാല്‍ താന്‍ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളില്‍ നിന്നോ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളില്‍ നിന്നോ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നൽകിയ 550 വാഗ്ദാനങ്ങളില്‍ 300 എണ്ണവും കൃത്യമായി നിറവേറ്റിയ വലിയ ചാരിതാര്‍ഥ്യം തനിക്കുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ട് തവണ കര്‍ണാടകയിലെ ജനങ്ങളെ മുഖ്യമന്ത്രിയായി സേവിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അവസരം തന്നു. അതിനായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും ഈ അവസരത്തിൽ ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sponsored

Short Brief

Karnataka Governor Thaawarchand Gehlot has accepted the resignation of Chief Minister Siddaramaiah. D K Shivakumar is expected to take oath as the new Chief Minister on Monday after the Congress Parliamentary Party meeting. Siddaramaiah, currently in Delhi, is negotiating with the high command to secure cabinet berths for his loyalists and his son, while maintaining his satisfaction in fulfilling his poll promises during his tenure.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button