INDIA NEWSKERALA NEWSTOP NEWS

ഒ എൻ വി ജയന്തി മെയ് 27-ന്; ചവറയിലെ ജന്മഗൃഹത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

Sponsored

ചവറ: ജ്ഞാനപീഠ പുരസ്കാര ജേതാവായ മഹാകവി ഒ എൻ വി കുറുപ്പിന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 27-ന് ഒ എൻ വി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കവിയുടെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കലിൽ ഒ എൻ വി ജന്മഗൃഹ സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് വിപുലമായ അനുസ്മരണ പരിപാടികൾ നടക്കുക. മെയ് 27 ബുധനാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിൽ സാസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Sponsored

രാവിലെ ആരംഭിക്കുന്ന ചടങ്ങുകളിൽ പുഷ്പാർച്ചനയും കാവ്യാർച്ചനയും ഉണ്ടായിരിക്കും. ആത്മജ ജി.എസ് ആലപിക്കുന്ന പ്രാർത്ഥനാഗീതത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ചടങ്ങിൽ അനിൽ മുഖത്തല സ്വാഗതം ആശംസിക്കും. കവിയും ഒ എൻ വി ജന്മഗൃഹ സ്മാരക സമിതി ചെയർമാനുമായ ചവറ കെ എസ് പിള്ള സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

Sponsored

തുടർന്ന് ‘ഒ എൻ വി പാട്ടും പൊരുളും’ എന്ന പേരിൽ കവിയും ആകാശവാണി റിട്ട. ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീ ശ്രീകുമാർ മുഖത്തല പ്രത്യേക അവതരണം നടത്തും. പ്രശസ്ത പ്രഭാഷകനും എം.ജി. കോളേജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. അജയപുരം ജ്യോതിഷ്കുമാറും, പ്രശസ്ത ഗാനനിരൂപകൻ ശ്രീ ടി.പി. ശാസ്തമംഗലവും ചേർന്ന് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന് പഞ്ചായത്ത് മെമ്പർ ശ്രീ ഡി. സുനിൽ കുമാർ നന്ദി പ്രകാശിപ്പിക്കും.

Sponsored

(With inputs from ONV Birthplace Memorial Committee)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button