കുപ്രസിദ്ധ മോഷ്ടാവ് ചില്ല് ശ്രീകുമാർ നൂറനാട് പോലീസിന്റെ പിടിയിൽ; സാഹസികമായി കീഴടക്കിയത് 41 കേസുകളിലെ പ്രതിയെ.

ആലപ്പുഴ: കേരളത്തിലുടനീളം നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ കുപ്രസിദ്ധ മോഷ്ടാവ് ചില്ല് ശ്രീകുമാറിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി കൊലപാതകം, വധശ്രമം, അടിപിടി, ജയിലിൽ ഉദ്യോഗസ്ഥരെ മർദ്ദിക്കൽ, മോഷണം തുടങ്ങി 41 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ അതീവ സാഹസികമായാണ് പോലീസ് സംഘം വലയിലാക്കിയത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇയാൾക്കെതിരെ വിപുലമായ രീതിയിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുൻപ് റിമാൻഡ് കാലയളവിൽ ജയിൽ വാർഡന്മാരെ ക്രൂരമായി മർദ്ദിച്ച കേസിലും ഇയാൾ പ്രധാന പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
Short Brief
The Nooranad police have arrested the notorious criminal and thief, ‘Chillu’ Sreekumar, who is involved in 41 criminal cases across Kerala. His extensive criminal record includes charges of murder, physical assault, prison violence, and theft. Sreekumar, who is also accused of assaulting jail wardens during a previous remand period, has cases registered against him in every district of the state. The police managed to apprehend him following a high-risk operation.
(With inputs from MN)
For more details: The Indian Messenger



