INDIA NEWSTOP NEWS

ചികുൻഗുനിയയെ പ്രതിരോധിക്കാൻ ഗോമൂത്രം ഫലപ്രദമെന്ന് ഐഐടി റൂർക്കി പഠനം; വൈറസിനെ 90 ശതമാനത്തിലധികം കുറയ്ക്കും.

Sponsored

ന്യൂഡൽഹി: ഇന്ത്യയിൽ എല്ലാ വർഷവും ചിക്കൻഗുനിയ പോലുള്ള കൊതുക് ജന്യ രോഗങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇതിനൊരു ശാസ്ത്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ (Cow Urine Distillate – CUD) അടങ്ങിയിരിക്കുന്ന ചില പ്രത്യേക ബയോആക്റ്റീവ് സംയുക്തങ്ങൾക്ക് ചിക്കൻഗുനിയ വൈറസിനെതിരെ ശക്തമായ ആന്റിവൈറൽ പ്രതിരോധം തീർക്കാൻ കഴിയുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയിലെ (IIT Roorkee) ഗവേഷകർ അടുത്തിടെ കണ്ടെത്തി. പ്രശസ്ത ശാസ്ത്ര ജേണലായ ‘എസിഎസ് അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി’യിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഐടി റൂർക്കിയിലെ ബയോസയൻസസ് ആൻഡ് ബയോഎഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫ. ഷൈലി തോമറിന്റെയും അവരുടെ സംഘത്തിന്റെയും നേതൃത്വത്തിൽ, രാജ്യത്തെ പ്രമുഖ ആയുർവേദ-ബയോമെഡിക്കൽ സ്ഥാപനങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

ലാബോറട്ടറി പരിശോധനകളിൽ, സുരക്ഷിതമായ അളവിൽ ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിച്ചപ്പോൾ ചിക്കൻഗുനിയ വൈറസിന്റെ അളവ് 90 ശതമാനത്തിലധികം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. ഇതിലും വിസ്മയകരമായ കാര്യം, ഈ ഗോമൂത്ര ലായനിക്കൊപ്പം കരിഞ്ചീരകത്തിൽ നിന്ന് വേർതിരിച്ചെടുത്ത ‘തൈമോക്വിനോൺ’ (thymoquinone), കുരുമുളകിൽ നിന്നുള്ള ‘പൈപ്പറിൻ’ (piperine) എന്നിവ കൃത്യമായ അളവിൽ ചേർത്തപ്പോൾ വൈറസിന്റെ അളവിൽ 99.85 ശതമാനം വരെ കുറവുണ്ടായി എന്നതാണ്.

വൈറോളജി, മെറ്റബോളോമിക്സ്, മോളിക്യുലാർ ഡോക്കിംഗ്, ബയോകെമിക്കൽ വിശകലനങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് ആന്റിവൈറൽ ശേഷിയുള്ള സംയുക്തങ്ങളെ ഗവേഷകർ തിരിച്ചറിഞ്ഞത്. ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ബെൻസോയിക് ആസിഡ്, ഹിപ്പുരിക് ആസിഡ്, ഒലിക്ക് ആസിഡ് എന്നിവയാണ് ഈ virus പ്രതിരോധത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ചിക്കൻഗുനിയ വൈറസിന് ശരീരത്തിൽ പെരുകാൻ ആവശ്യമായ അവശ്യ പ്രോട്ടീനുകളെ തടസ്സപ്പെടുത്താൻ ഈ പദാർത്ഥങ്ങൾക്ക് കഴിയുമെന്ന് പഠനം തെളിയിച്ചു. ഭാവിയിൽ ചിക്കൻഗുനിയക്കെതിരെയുള്ള ആന്റിവൈറൽ മരുന്നുകൾ വികസിപ്പിക്കുന്നതിൽ ഇവ വലിയ പങ്കുവഹിച്ചേക്കും.

Sponsored

Short Brief

A study by researchers at IIT Roorkee, published in ‘ACS Agricultural Science and Technology’, has found that bioactive compounds in Cow Urine Distillate (CUD) exhibit strong antiviral properties against the Chikungunya virus. Led by Prof. Shailly Tomar, the study showed that CUD alone reduced viral loads by over 90% in lab tests. When combined with thymoquinone (from black cumin) and piperine (from black pepper), the viral load dropped by up to 99.85%. Active components like benzoic acid, hippuric acid, and oleic acid disrupt proteins essential for viral replication, offering significant potential for future antiviral drug development.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button