റാസ് ലഫാൻ സ്ഫോടനം: മരിച്ച മലയാളി യുവാവ് അർജുന്റെ മൃതദേഹം സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച വടകര തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരം അഞ്ച് മണിക്ക് തൂണേരിയിലെ വീട്ടിലെത്തിക്കും. രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌ക്കാരം നടക്കുക.
കഴിഞ്ഞ നാലു വർഷമായി അർജുൻ ഈ കമ്പനിയിൽ പ്ലാന്റ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഖത്തറിലെ റാസ് ലഫാൻ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റിൽ അറ്റകുറ്റപ്പണിക്കിടെ ഞായറാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേരാണ് അപകടത്തിൽ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ 66 പേർക്ക് പരുക്കേറ്റതായും ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഓ-യുമായ സാദ് ഷെരിദ അൽ-കാബി ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്. ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
Short Brief
The mortal remains of Arjun from Vadakara, who died in an explosion at Qatar’s Ras Laffan Industrial City, will reach his hometown today. The body will be brought to his house in Tuneri at 5:00 PM, and the funeral will take place on his residential premises at 8:00 PM. Arjun had been working as a plant supervisor at the company for four years. The blast occurred during maintenance work on Sunday due to a technical snag, killing 13 people and injuring 66 others. Ras Laffan, located 80 km north of Doha, is the world’s largest LNG export facility, producing one-fifth of the global supply.
(With inputs from GV)
For more details: The Indian Messenger



