FILMS

എം. പത്മകുമാർ – അമലാ പോൾ ചിത്രം ആരംഭിച്ചു; മാഹിയിൽ തുടക്കമായത് പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ.

Sponsored

മാഹി: ദക്ഷിണേന്ത്യൻ താരം അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. രാജ് സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ മാഹി ആയിഷ മൻസിലിൽ വെച്ച് നടന്നു. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് ചിത്രീകരണത്തിന് തുടക്കമായത്.

ചടങ്ങിൽ ഉഷ ശ്രീധരൻ, സ്നിഷ രമേഷ് എന്നിവർ ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പ്രശസ്ത നിർമ്മാതാവും എക്സിബിറ്ററുമായ ലിബർട്ടി ബഷീർ സ്വിച്ച് ഓൺ കർമ്മവും മാഹി എം.എൽ.എ അഡ്വ. ടി. ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

പൂർണ്ണമായും ഹൊറർ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. കണ്ണൂരും പരിസരങ്ങളിലും നടക്കുന്ന ഒരു കേസിന്റെ അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

Sponsored

അമലാ പോളിനൊപ്പം വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ, ആദ്യാ അമിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എം.പി. സുനീഷിന്റേതാണ് തിരക്കഥ.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മുത്തു വിവേക് മൂഴുക്കുന്ന് എന്നിവരുടെ വരികൾക്ക് നന്ദഗോപൻ, കെ.കെ. നിഷാദ് എന്നിവർ ചേർന്ന് സംഗീതം നൽകുന്നു. സാബു റാം (കലാസംവിധാനം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), സമീരാ സനീഷ് (കോസ്റ്റ്യും ഡിസൈൻ), കെ.ജെ. വിനയൻ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), രംഗനാഥ് രവി (സൗണ്ട് ഡിസൈൻ), ദിനേശ് കുമാർ, അനു വിശ്വനാഥ് (കൊറിയോഗ്രാഫി), പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ (ആക്ഷൻ), സുജൻ കുമാർ (ലൈൻ പ്രൊഡ്യൂസർ), ഷംനാസ് എം. അഷറഫ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), തോബിയാസ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. തലശ്ശേരി, മാഹി, വടകര, കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. വാർത്ത: വാഴൂർ ജോസ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button