FILMS

സിനി സ്കറിയയുടെ ‘തലയണ’ റിലീസിന് ഒരുങ്ങുന്നു; കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരു ലൂപ്പ് കഥ.

Sponsored

ആലപ്പുഴ: സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി മനുഷ്യജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും കഥ പറയുന്ന ‘തലയണ’ എന്ന ചിത്രം പൂർത്തിയാകുന്നു. ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയയായ സിനി സ്കറിയയാണ് ഈ ലൂപ്പ് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആലപ്പി ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

കുട്ടനാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരു കുടുംബത്തിലെ മൂന്ന് തലമുറകളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മൂന്ന് തലമുറക്കാരുടെ ഇടയിലുള്ള ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ എന്നിവയെല്ലാം ഇഴചേർത്ത് തികച്ചും ഹൃദയസ്പർശിയായ കുടുംബ കഥയാണ് സിനി സ്കറിയ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

കലാരംഗത്ത് സജീവമായ ഒട്ടേറെ കലാകാരന്മാരും പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ‘മറിമായം’ പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, ‘പ്രണയവിലാസം’ പരമ്പരയിലെ ദുർഗ ഹരിപ്പാട്, ടെലിഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങിയ പൊന്നു കോട്ടയം എന്നിവർക്കൊപ്പം സുനിൽ സി. പി., ശശി പള്ളാത്തുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്റണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, ജയിംസ് കിടങ്ങറ, രതീഷ് ശശിധരൻ, മാണിക്യൻ, മനോഹരൻ എന്നിവരും അഭിനയിക്കുന്നു.

Sponsored

വി.ജി. റുഡോൾഫ് സംഗീത സംവിധാനവും സിറിൾ ജോർജ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജനീഷ് കെ.ടി.ഡി ആണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. വാർത്ത: വാഴൂർ ജോസ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button