INDIA NEWSTOP NEWS

അര്‍ണബ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം.

Sponsored

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ബുധനാഴ്ച ഉച്ചയ്ക്ക് മുൻപായി കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊടും. ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളിൽ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. വിശാഖപട്ടണത്ത് നിന്ന് 260 കിലോമീറ്ററും കാക്കിനടയിൽ നിന്ന് 300 കിലോമീറ്ററും അകലെയാണ് നിലവിൽ കാറ്റിന്റെ സ്ഥാനം. അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിൽ അതിശക്തമായ കാറ്റും മഴയും ആരംഭിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിൽ നിന്ന് 5.70 ലക്ഷം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. 16 ജില്ലകളെയാണ് ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുക. അപകടസാധ്യതയുള്ള 11 ജില്ലകളിലായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളെ (NDRF/SDRF) വിന്യസിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കായി 1,763 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. മുൻകരുതലിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയുമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലൂടെയുള്ള 53 ട്രെയിൻ സർവീസുകൾ പൂർണ്ണമായി റദ്ദാക്കി. വിമാനക്കമ്പനിയായ എയർ ഇന്ത്യയും യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്; ഔദ്യോഗിക പോർട്ടലിൽ കയറി വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്രയ്ക്ക് തയ്യാറാകണമെന്ന് വിമാനക്കമ്പനി അറിയിച്ചു.

അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button