INDIA NEWSKERALA NEWSTOP NEWS

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം.

Sponsored

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കും. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം എടുത്തത്. ജൂൺ 15 മുതൽ തന്നെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഗതാഗത മന്ത്രി സി പി ജോണും മുഖ്യമന്ത്രി വി ഡി സതീശനുമായി സെക്രട്ടറിയേറ്റിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച ഇപ്പോൾ അവസാനിച്ചു. ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പിലാക്കാനാണ് നിലവിലെ നീക്കം. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകൾ കൃത്യമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓർഡിനറി ബസ് പോലും സർവീസ് നടത്താത്ത നിയമസഭാ മണ്ഡലങ്ങളിൽ പുതിയ ബസുകൾ സർവീസ് നടത്തുന്ന കാര്യം സർക്കാർ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ തന്നെ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കും. ഈ പദ്ധതിയുടെ മുഴുവൻ തുകയും സർക്കാർ നേരിട്ട് നൽകാനാണ് തീരുമാനം. അതുകൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കുന്നത് കെഎസ്ആർടിസി കോർപ്പറേഷന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പൂർത്തിയായിട്ടുണ്ട്.

Sponsored

അതേസമയം, സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച നടപടിയിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും, ഈ പദ്ധതി നടത്തിപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ ബാധ്യത സർക്കാരിന് വരുമെന്നുമാണ് സിഐടിയു (CITU) നിലപാട്. എന്നാൽ, ഈ സൗജന്യ യാത്രാ പദ്ധതി മൂലം സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണ്ണമായി നികത്താൻ കെഎസ്ആർടിസിയെ സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന നിലപാടിലാണ് ബിഎംഎസ് (BMS) യൂണിയനുകൾ ആവശ്യപ്പെടുന്നത്.

Sponsored

Short Brief

The Kerala Government has decided to initially restrict its free travel scheme for women to ordinary KSRTC buses for the first 100 days, starting June 15. The decision was finalized during a high-level meeting between Transport Minister C.P. John and Chief Minister V.D. Satheesan. While the government will fully reimburse the ticket costs to ensure zero liability for the corporation, opposition trade unions like CITU and BMS have raised concerns over the long-term financial burden on the state exchequer, with BMS demanding a complete government takeover of KSRTC.

Sponsored

(With inputs from TN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button