വി എസ് അച്യുതാനന്ദന്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി വിജയന്; കെ സുരേഷ് കുമാറിന്റെ പുസ്തകത്തില്‍ ഗുരുതര ആരോപണം.

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന് അട്ടിമറിച്ചെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ സുരേഷ് കുമാര്‍. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നഷ്ടമാക്കുന്നതിനായി 13 മണ്ഡലങ്ങളില്‍ ബോധപൂര്‍വ്വം തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ‘വിഎസ്സിനൊപ്പം എന്റെ ദിനങ്ങള്‍’ എന്ന തന്റെ പുതിയ പുസ്തകത്തിലൂടെയാണ് സുരേഷ് കുമാര്‍ ഈ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ചില അടിയൊഴുക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് അന്ന് വി എസ് അച്യുതാനന്ദന് ഭൂരിപക്ഷം ലഭിക്കാതെ പോയതെന്നും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കാതിരുന്നതെന്നും മുന്‍പ് തന്നെ രാഷ്ട്രീയ കോണുകളില്‍ നിന്ന് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ അണിയറയില്‍ സജീവമായി പരിശ്രമിച്ചത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു എന്നാണ് പുസ്തകത്തിലൂടെ സുരേഷ് കുമാര്‍ ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. ഇത് വി എസ് അച്യുതാനന്ദന് നേരിട്ട് തന്നോട് വ്യക്തമാക്കിയ കാര്യമാണെന്നും സുരേഷ് കുമാര്‍ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു.
വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക ഫയലുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് ചോര്‍ത്താന്‍ സിപിഐഎം തന്നെ മൂന്ന് പേരെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നുവെന്ന മറ്റൊരു ഗുരുതര ആരോപണവും പുസ്തകത്തിലുണ്ട്. ഭരണകാലത്ത് എകെജി സെന്റര്‍ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ യാതൊരുവിധ ഫയല്‍ നീക്കവും നടക്കാറില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന സുപ്രധാന ഫയലുകളെല്ലാം പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി കെ എൻ ബാലഗോപാൽ, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ ചന്ദ്രശേഖർ പണിക്കർ എന്നിവർ ചേർന്ന് എകെജി സെന്ററിലേക്ക് നിരന്തരം കടത്തിയിരുന്നുവെന്നാണ് സുരേഷ് കുമാറിന്റെ ആരോപണം.
Short Brief
Former IAS officer K. Suresh Kumar, in his book ‘With VS: My Days’, has made serious allegations against Pinarayi Vijayan, claiming he sabotaged a successive term for the V.S. Achuthanandan government in 2011. He alleged that candidates were deliberately fielded in 13 constituencies to ensure defeat, a detail reportedly shared with him by VS himself. The book also claims that high-profile officials in the CM’s office regularly leaked official government files to the CPM headquarters (AKG Centre).
(With inputs from MN)
For more details: The Indian Messenger



