INDIA NEWSKERALA NEWSTOP NEWS

സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം, ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി.

Sponsored

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. പ്രിയതാരത്തിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ വസതിയിലേക്കും പൊതുദർശന വേദികളിലേക്കും ഒഴുകിയെത്തിയത്.

Sponsored

സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി പറവൂർ ടൗൺഹാളിൽ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. ഇവിടെ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അടക്കം ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. തന്റെ സഹോദരന്റെ വേർപാടാണ് സലീം കുമാറിന്റെ മരണത്തിലൂടെ ഉണ്ടായതെന്ന് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി ഡി സതീശൻ അനുസ്മരിച്ചു. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

Sponsored

സലിം കുമാറിന്റെ അന്ത്യാഭിലാഷ പ്രകാരം എല്ലാവിധ മതപരമായ ചടങ്ങുകളും പൂർണ്ണമായും ഒഴിവാക്കിയായിരുന്നു സംസ്കാര കർമ്മങ്ങൾ നടത്തിയത്. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലിം കുമാറിന്റെ ഭൗതികശരീരം വസതിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റിയത്. ഇന്നലെ രാത്രിയോടെയായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചത്.

Sponsored

Short Brief

The mortal remains of veteran Malayalam actor Salim Kumar were cremated with full state honours at his residence in North Paravur on Sunday, where his sons Chandhu and Aromal lit the funeral pyre. Adhering strictly to his last wish, the funeral was conducted by completely avoiding all religious rituals. Thousands of people, including prominent personalities from cultural and political spheres like Chief Minister V.D. Satheesan and K.C. Venugopal, paid their last respects at the Paravur Town Hall, where his body was wrapped in the Congress party flag before being taken for the final rites.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button