INDIA NEWSTOP NEWS

ഗരീബ് കല്യാണിലും മാനവിക ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ പരിവർത്തന സംരംഭങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി.

Sponsored

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. ഈ മാറ്റങ്ങളുടെ കേന്ദ്രബിന്ദു ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. അന്തോദയ ആശയത്തിൽ നിന്നാണ് സർക്കാർ എപ്പോഴും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതെന്നും പതിറ്റാണ്ടുകളായി പിന്നാക്കം തള്ളപ്പെട്ടവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തങ്ങൾ എപ്പോഴും ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറിച്ചു.

Sponsored

ജൻ ധൻ അക്കൗണ്ടുകളും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറും (DBT) മുതൽ സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയവ വരെയുള്ള ഓരോ സംരംഭങ്ങളും നയിക്കപ്പെട്ടത് ജനങ്ങൾക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുകയെന്ന ലളിതമായ ലക്ഷ്യത്തോടെയാണെന്ന് ശ്രീ മോദി നിരീക്ഷിച്ചു.

Sponsored

ദരിദ്രർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ സുപ്രധാന പങ്ക് വഹിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സഹായങ്ങൾ നേരിട്ടും സുതാര്യമായും ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇത് ചോർച്ച കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും സഹായിച്ചതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, ഗരീബ് കല്യാൺ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഈ യാത്ര മാനവിക ശാക്തീകരണത്തിലേക്കും വികസിത് ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുമുള്ള ഒരു കൂട്ടായ പ്രസ്ഥാനമായി മാറിയത് ഇങ്ങനെയുമാണെന്ന് കൂട്ടിച്ചേർത്തു.

Sponsored

എക്‌സിലെ (X) തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി പങ്കുവെച്ചത് ഇങ്ങനെയാണ്: “കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു, ഈ മാറ്റങ്ങളുടെ കേന്ദ്രബിന്ദു ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ്. ഞങ്ങൾ എപ്പോഴും അന്തോദയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്, പതിറ്റാണ്ടുകളായി പിന്നാക്കം പോയവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം എപ്പോഴും ഉണ്ടായിട്ടുള്ളത്. ജൻ ധൻ അക്കൗണ്ടുകളും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറും മുതൽ സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയവ വരെയുള്ള ഓരോ സംരംഭങ്ങളും നയിക്കപ്പെട്ടത് ജനങ്ങൾക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുകയെന്ന ലളിതമായ ലക്ഷ്യത്തോടെയാണ്.

“ദരിദ്രർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ സുപ്രധാന പങ്ക് വഹിച്ചതിൽ സന്തോഷമുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സഹായങ്ങൾ നേരിട്ടും സുതാര്യമായും ജനങ്ങളിലേക്ക് എത്തുന്നു. ഇത് ചോർച്ച കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും സഹായിച്ചു. ഗരീബ് കല്യാൺ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള യാത്ര മാനവിക ശാക്തീകരണത്തിലേക്കും നമ്മുടെ വികസിത് ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുമുള്ള ഒരു കൂട്ടായ പ്രസ്ഥാനമായി മാറിയത് ഇങ്ങനെയുമാണ്. #12YearsOfGaribKalyan”

Short Brief

Prime Minister Narendra Modi on Monday marked ’12 Years of Garib Kalyan,’ emphasizing that the welfare of the poor and downtrodden has been at the core of India’s transformation over the past 12 years. Highlighting landmark schemes such as Jan Dhan accounts, Swachh Bharat, PM Awas Yojana, and Ayushman Bharat, the PM noted that governance has been guided by the philosophy of Antyodaya. He credited digital technology and Direct Benefit Transfer (DBT) for bringing transparency, eliminating leakages, and turning pro-poor governance into a collective movement toward building a ‘Viksit Bharat’.

(With inputs from TNIE)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button