INDIA NEWSKERALA NEWSTOP NEWS

തിരുവനന്തപുരത്ത് ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അതുലിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.

Sponsored

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ വർക്കല സ്വദേശിനിയായ യുവതി ആരതി (27) ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതുലിനെതിരെ കൃത്യമായ ഗാർഹിക പീഡന തെളിവുകൾ ലഭിച്ചതായും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

വർക്കല വടശ്ശേരിക്കോണം വിളയിൽ ഹൗസിൽ ബൈജുവിന്റെയും ജിനുവിന്റെയും മകളായ ആരതിയും കല്ലറ ഭരതന്നൂർ സ്വദേശി അതുലും തമ്മിൽ ഒന്നരവർഷം മുൻപായിരുന്നു വിവാഹിതരായത്. ആറുമാസം മുൻപാണ് ഇവർ ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് തന്നെ അതുൽ പല കാരണങ്ങൾ പറഞ്ഞ് ആരതിയെ ക്രൂരമായി ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. ആരതിയുടെ അമ്പത പവനോളം സ്വർണം അതുൽ പലപ്പോഴായി പണയം വെച്ചിരുന്നു.

പണത്തിനും സ്വർണത്തിനും വേണ്ടിയുള്ള പീഡനത്തിന് പുറമെ അതുലിന് മറ്റ് സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നെന്നും ആരതിയുടെ ബന്ധുക്കൾ പറയുന്നു. താൻ നേരിടുന്ന ക്രൂരമർദനങ്ങളുടെയും ശരീരത്തിൽ മുറിവേറ്റതിന്റെയും ചിത്രങ്ങൾ ആരതി അമ്മയ്ക്ക് വാട്‌സാപ്പിൽ അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ വെച്ച് അതുലുമായി കടുത്ത വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവ് മർദിച്ച വിവരം ആരതി അമ്മയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരതി ജീവനൊടുക്കിയത്. ആരതി ഉള്ളിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാൻ ശ്രമിക്കാതിരുന്ന അതുൽ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് മുറി തുറന്നത്. സംഭവസ്ഥലത്തുനിന്ന് ആരതിയുടെ ആത്മഹത്യാക്കുറിപ്പും വ്യക്തിപരമായ ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Sponsored

Short Brief

The Fort Police in Thiruvananthapuram have arrested a man named Athul in connection with the suicide of his 27-year-old wife, Aarathy, due to domestic violence. Aarathy, a native of Varkala, was found dead in their rented house near Attukal. Her family revealed that she faced physical abuse over dowry demands and financial issues, with Athul pledging around 50 sovereigns of her gold. Police recovered a suicide note and Aarathy’s personal diary from the spot, along with WhatsApp photos she had sent to her mother showing injuries from the assault.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button