GULF & FOREIGN NEWSKERALA NEWSTOP NEWS

നാലുദിവസം മുൻപ് കാണാതായി; ഒമാനിൽ പ്രവാസി മലയാളിയെ വാദിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

Sponsored

മസ്‌കത്ത്: ഒമാനിലെ സമൈലിൽ നാലുദിവസം മുൻപ് കാണാതായ പ്രവാസി മലയാളിയെ ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷത്തിലേറെയായി ഒമാനിലെ സമൈലിലുള്ള ലിസൂഖ് മേഖലയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി അതീവ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

Sponsored

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്നും പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളും പോലീസും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് സമൈൽ സെൻട്രൽ ജയിലിലേക്കുള്ള വിജനമായ വഴിയിലെ വാദിയിൽ (മലയിടുക്ക്) ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ടെടുത്ത മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാണാതായ വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്.

Sponsored

നിലവിൽ സമൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുകയാണ്. പരേതരായ പത്മനാഭപിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനാണ് രാമഭദ്രൻ. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. സഹോദരങ്ങൾ: രാമദാസ്, ബേബി ഗിരിജ, സുദേവൻ, സഹദേവൻ, ശ്രീദേവി, ഗിരിജാകുമാരി.

Sponsored

Short Brief

A 56-year-old Indian expatriate, Ramabhadran, from Kollam, Kerala, who went missing last Friday in Oman, was found dead in a wadi along the road to Samail Central Jail. Ramabhadran had been working as an automobile mechanic in the Lizq area of Samail for over 15 years. Police suspect he passed away on the day he disappeared, as the body was estimated to be three days old. Efforts are currently underway by community workers to complete legal formalities and repatriate his mortal remains to his home country.

(With inputs from PN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button