INDIA NEWSKERALA NEWSTOP NEWS

പിറവത്ത് മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തെ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള കൂട്ടആത്മഹത്യയെന്ന് നിഗമനം.

Sponsored

എറണാകുളം: എറണാകുളം പിറവത്ത് മൂവാറ്റുപുഴയാറിൽ ഒരേ കുടുംബത്തിലെ നാലുപേരെ കാണാതായ ദാരുണ സംഭവത്തിൽ, ഒടുവിൽ ആറ് വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. ഇന്ന് രാവിലെ അഗ്നിരക്ഷാസേനയും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുടുംബത്തിലെ മൂത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. ഇവർ പുഴയിലേക്ക് ചാടിയെന്ന് കരുതുന്ന എക്സൈസ് കടവിന് സമീപമുള്ള ഐ.എൻ.ടി.യു.സി കടവിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇതോടെ പുഴയിൽ കാണാതായ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനായി.

കുടുംബം പുഴയിൽ ചാടി മൂന്നാം ദിവസമാണ് ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. നേരത്തെ മരിച്ച നിലയിൽ കണ്ടെടുത്ത മാതാപിതാക്കളുടെയും രണ്ടു വയസ്സുകാരനായ മകന്റെയും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും പൂർത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമുള്ള കൂട്ടആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവർ കോതമംഗലത്ത് നിന്ന് പിറവത്തേക്ക് എത്തിയതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ കൃത്യമായ പേരുവിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞദിവസം വൈകുന്നേരം ആറ് മണിയോടെയാണ് ഈ ദാരുണമായ സംഭവം പുറംലോകമറിയുന്നത്. പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടന്ന് പോലീസ് സ്ഥലത്തെത്തിയാണ് ആദ്യത്തെ മൂന്ന് മൃതദേഹങ്ങൾ കരയ്ക്ക് മാറ്റിയത്. അതിനുശേഷമാണ് ഇവർക്കൊപ്പം ആറ് വയസ്സുള്ള ഒരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു എന്ന നിർണായക വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

Sponsored

Short Brief

The body of a six-year-old girl has been recovered from the Muvattupuzha River in Piravom, Ernakulam, marking the recovery of all four members of a family who went missing three days ago. The bodies of the parents and their two-year-old son were recovered earlier, and their post-mortem examinations have been completed. Preliminary police investigation suggests a case of mass suicide driven by severe financial distress. The family had traveled to Piravom from Kothamangalam before taking the extreme step.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button