INDIA NEWSKERALA NEWSTOP NEWS

“അച്ഛൻ ഇല്ല എന്നത് ഇന്നും അംഗീകരിക്കാനായിട്ടില്ല, കൂടെയുണ്ടെന്ന് കരുതാനാണ് ഇഷ്ടം”: വി.എ. അരുൺകുമാർ.

Sponsored

വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലികപ്രസക്തിയുള്ളതാണെന്ന് മകൻ വി.എ. അരുൺകുമാർ. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും അതെല്ലാം അവസാന ശ്വാസം വരെ അദ്ദേഹം പോരാടിയവയാണെന്ന് അരുൺകുമാർ പറഞ്ഞു. ഇവ എന്നും നിലനിൽക്കുന്നതാണെന്നും പുതിയ തലമുറയ്ക്ക് പഠനവിഷയമാക്കേണ്ടതാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

പിതാവിനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. “കുറേകാലം അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്. കുഞ്ഞുനാളിൽ വല്ലപ്പോഴും മാത്രമേ അദ്ദേഹം വീട്ടിൽ ഉണ്ടാവാറുണ്ടായിരുന്നുള്ളൂ. ഞങ്ങൾ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത് അച്ഛൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ്. അപ്പോഴും അച്ഛൻ വളരെ തിരക്കിലായിരുന്നു. പിന്നീട് വയ്യാതെ വന്ന കാലത്താണ് അച്ഛനെ നോക്കാൻ കുടുംബം മുഴുവൻ ഒന്നിച്ച് വന്നത്,” അദ്ദേഹം ഓർത്തെടുത്തു.

“അച്ഛൻ ഞങ്ങൾക്കൊപ്പമില്ല എന്നുള്ളത് ഇന്നും അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങൾ എല്ലാവരും. അച്ഛൻ ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് എന്ന് വിചാരിക്കാനാണ് മനസ്സ് പറയുന്നത്. ആ ഒരു വിചാരവുമായാണ് ഞങ്ങൾ ജീവിക്കുന്നത്,” അരുൺകുമാർ പറഞ്ഞു.

Sponsored

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വേലിക്കകത്ത് വീട്ടിൽ പ്രതിമ സ്ഥാപിച്ചു. വി.എസിന്റെ ഭാര്യ വസുമതിയും മകൻ വി.എ. അരുൺകുമാറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്.

English Summary

Marking the first death anniversary of veteran communist leader and former Kerala Chief Minister V.S. Achuthanandan, his son V.A. Arunkumar shared emotional memories, expressing that the family still finds it hard to accept his absence and prefers to feel his presence among them. Arunkumar highlighted that VS’s lifelong struggles against corruption and for environmental protection remain highly relevant today and should serve as a lesson for the younger generation. On this occasion, a statue of V.S. Achuthanandan, sculpted by Unni Kanayi, was unveiled at his ancestral Velikkakathu House by his wife Vasumathy and son Arunkumar.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button