INDIA NEWSKERALA NEWSTOP NEWS
ഓണം ഘോഷയാത്ര: കലാരൂപങ്ങൾ അവതരിപ്പിക്കാൻ കലാസംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30-ന് നടത്തുന്ന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുവാൻ കലാസംഘങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ ജൂലൈ 28 വൈകിട്ട് 5 മണിക്ക് മുമ്പായി ‘കൺവീനർ, ഓണം ഘോഷയാത്ര കമ്മറ്റി, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695033’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560426 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “ഓണം ഘോഷയാത്ര 2026” എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
For more details: The Indian Messenger



