പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച്: ഡൽഹി പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ബരാഖംബ റോഡ്, തിലക് മാർഗ് പോലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി ചൊവ്വാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, സുപ്രീം കോടതിയലേക്കുള്ള മാർച്ചിന് അനുമതി നൽകിയിരുന്നില്ല. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഒരു മിനി ട്രക്കിന്റെ സഹായത്തോടെ ചില പ്രതിപക്ഷ നേതാക്കൾ പോലീസ് ബാരിക്കേഡുകൾ തകർത്തതായി ആരോപിക്കപ്പെടുന്നു.
ഗ്യാനേഷ് കുമാറിന് കീഴിൽ നടന്ന വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിലെ അപാകതകൾക്കും വോട്ടർമാരെ ഒഴിവാക്കിയതിനുമെതിരെ സംഘടിപ്പിച്ച ‘മാർച്ച് ഫോർ ഡെമോക്രസി’യിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവരുൾപ്പെടെയുള്ള ഇന്ത്യ (INDIA) മുന്നണി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
For more details: The Indian Messenger



