പെൺകുട്ടികളുടെ ചിത്രങ്ങളിൽ മോർഫിംഗ്: മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ; കൂടുതൽ എഫ്ഐആറുകൾ.

ഇൻസ്റ്റഗ്രാമിൽ നിന്ന് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ. വയനാട് കാക്കവയൽ സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. എബേലിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.
ഇരുപതിലേറെ മെഡിക്കൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഏഴ് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡിസിപിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ചൂഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധിച്ചു വരികയാണ്. ഇയാളുടെ സുഹൃത്തുക്കളും നിലവിൽ നിരീക്ഷണത്തിലാണ്.
English Summary
A third-year MBBS student at Thiruvananthapuram Medical College, Ebel Augustine, was re-arrested for morphing photos of over 20 female classmates collected from Instagram and circulating them with obscene captions. Following his suspension from the college, police filed additional FIRs based on fresh victim statements. Authorities are currently inspecting his social media accounts and monitoring his associates.
For more details: The Indian Messenger



