INDIA NEWSKERALA NEWSTOP NEWS

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി; KPCC ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി.

Sponsored

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ഉച്ചയ്ക്ക് ഒരു മണിക്കാണ് ബിജെപിയുടെ മാർച്ച് നടക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.

“ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത് ഓരോ പൗരന്റെയും അവകാശവുമാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, അക്രമാസക്തമായ പ്രതിഷേധങ്ങൾ ജനാധിപത്യമല്ല. അരാജകത്വവും ജനാധിപത്യമല്ല. നിയമലംഘനവും ജനാധിപത്യമല്ല. അതോടൊപ്പം, ജനാധിപത്യത്തിൽ നിയമം ലംഘിക്കുന്നവർ മറുപടി പറയണമെന്നത് ഓരോ പൗരന്റെയും കർത്തവ്യമാണ്. അരാജകത്വത്തിന് മേൽ എപ്പോഴും നിയമം തന്നെ വിജയിക്കണം,” എന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, ലോക്‌സഭാ പ്രതിപക്ഷ നേതാവിനെതിരെയും പാർലമെന്റ് അംഗങ്ങൾക്ക് എതിരെയും നടന്ന പോലീസ് അതിക്രമത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹനാൻ എംപി എന്നിവർ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപിയും നോട്ടീസ് നൽകി.

Sponsored

English Summary

The BJP announced a protest march to the KPCC headquarters in Thiruvananthapuram, accusing the Congress of orchestrating unrest outside the Prime Minister’s residence in New Delhi. BJP Kerala State President Rajeev Chandrasekhar will inaugurate the demonstration, emphasizing that while peaceful protest is a democratic right, violence and lawlessness cannot be tolerated. Meanwhile, Congress MPs including Shafi Parambil, Kodikunnil Suresh, Benny Behanan, and Hibi Eden gave adjournment notices in the Lok Sabha demanding an urgent discussion on police action against MPs and protesting students.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button