
നർമ്മം, പ്രണയം, ത്രില്ലിംഗ് മുഹൂർത്തങ്ങൾ, ആക്ഷൻ എന്നിവ കോർത്തിണക്കി റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അടി പടലം കളി അഭ്യാസം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സകലവിധ അഭ്യാസങ്ങളുടെയും രസകരമായൊരു ഉറവിടമായിരിക്കും ഈ സിനിമയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഡ്രീംസ് ഓഫ് അജയ് വാസുദേവുമായി സഹകരിച്ച് ശ്രീഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി, അജയ് വാസുദേവ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും ചിത്രീകരണവും ജൂലൈ അഞ്ച് ഞായറാഴ്ച കൊച്ചി പൂക്കാട്ടുപടിയിലുള്ള ഗോകുലം സ്റ്റുഡിയോസിൽ വെച്ച് നടന്നു.
ചടങ്ങിൽ സംവിധായകൻ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബുവും കുമാരിയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖരായ ജി. മാർത്താണ്ഡൻ, ഉദയകൃഷ്ണ, മാത്യു തോമസ്, വിഷ്ണു മോഹൻ, ജി.എസ് വിജയൻ, മോഹൻ സിതുലാൽ, ഗണപതി, വിനീത് തട്ടിൽ, അമീൻ, നയൻതാര ചക്രവർത്തി, ധനശ്രീ സുധാകർ, സുരാജ്, നിധീഷ്, അശോകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ. വാസുദേവൻ, ബി. രാധമ്മ, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികല എന്നിവർ ചേർന്ന് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണൻ, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പും നൽകി.
വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലുള്ള ഒരു പോലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. അവിടുത്തെ പോലീസ് സ്റ്റേഷനിൽ അപ്രതീക്ഷിതമായി എത്തിപ്പെടുന്ന മൂന്ന് ചെറുപ്പക്കാർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ സിനിമയിൽ അവതരിപ്പിക്കുന്നത്.
ഗണപതി, അമീൻ, പ്രമുഖ സോഷ്യൽ മീഡിയ താരം ജിഷ്ണു, മാസ്റ്റർ അർണവ്, നയൻതാര ചക്രവർത്തി, ധനശ്രീ സുധാകർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, നോബി, സെന്തിൽ കൃഷ്ണ, പൂജപ്പുര രാധാകൃഷ്ണൻ, സാബു പ്രവ്ദീൻ, കുട്ടി അഖിൽ, അഖില, അശോകൻ, അനിരുദ്ധ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: രചന – അനിരുദ്ധ്, സംഗീതം – ബിബിൻ അശോക്, ഛായാഗ്രഹണം – ഷിജു എം. ഭാസ്കർ, എഡിറ്റിംഗ് – റിയാസ് കെ. ബദർ, കലാസംവിധാനം – നിമേഷ് എം. താനൂർ, മേക്കപ്പ് – മനോജ് മനു, കോസ്റ്റ്യൂം ഡിസൈൻ – വെങ്കി, ആക്ഷൻ സ്റ്റണ്ട് – സെൽവ, സ്റ്റിൽസ് – ഷെയ്ൻ സദൂക്ക, ഫിനാൻസ് കൺട്രോളേഴ്സ് – ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി രവി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജയ് എസ്. കുമാർ, അസോസ്സിയേറ്റ് ഡയറക്ടർമാർ – റീസ് തോമസ്, ഷാഫിൻ സുൽഫിക്കർ, പ്രൊഡക്ഷൻ മാനേജർമാർ – രാഹുൽ കണ്ണൂർ, ആരോമൽ, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി. വയനാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.
English Brief
The filming of the upcoming romantic comedy-drama ‘Adi Padalam Kali Abhyasam’ has officially commenced at Gokulam Studios in Kochi. Directed by debutant Deepak Babu and produced under the banner of Sree Gokulam Movies in association with Dreams of Ajai Vasudev, the movie stars Ganapathi, Ameen, and Vineeth Thattil in lead roles. The story unfolds over a single day in a police station located in Kolagappara village, Wayanad, tracking the hilarious challenges faced by three young men.
With inputs from Vazhoor Jose
For more details: The Indian Messenger



