GULF & FOREIGN NEWSTOP NEWS

ആക്രമണം ശക്തം, എന്നാൽ ഹോർമൂസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ട്രംപ്; ഗൾഫ് രാജ്യങ്ങൾക്ക് നേരെ തിരിച്ചടിച്ച് ഇറാൻ.

Sponsored

വാഷിംഗ്ടൺ/ടെഹ്റാൻ: യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ശനിയാഴ്ച രാത്രിയിൽ ഇറാനെതിരെയുളള യുഎസ് ആക്രമണം “വളരെ ശക്തമായിരുന്നു” എന്നും ഹോർമൂസ് കടലിടുക്ക് വഴി ഗതാഗതം ഇപ്പോഴും തുറന്നിട്ടിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു.

എന്നാൽ, മേഖലയിലെ യുഎസ് സൈന്യത്തിന്റെ നിയമവിരുദ്ധമായ നീക്കങ്ങൾ കാരണം ഹോർമൂസ് കടലിടുക്കിലൂടെ നിലവിൽ യാത്ര സാധ്യമല്ലെന്ന് ഇറാൻ അടുത്തിടെ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി ഞായറാഴ്ച അറിയിച്ചു.

ഇറാൻ ഹോർമൂസ് കടലിടുക്ക് നിയന്ത്രിക്കുന്നില്ലെന്നും അതൊരു അന്താരാഷ്ട്ര ജലപാതയായി തുടരുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് ഞായറാഴ്ച വ്യക്തമാക്കി.

Sponsored

മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം ഒമാനിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി.

യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽബദൈവി ഞായറാഴ്ച ശക്തമായി അപലപിച്ചു.

യുഎസ് നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ജോർദാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലെ യുഎസ് ബന്ധമുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇറാനിയൻ സേന ആക്രമണം നടത്തിയതായി വിപ്ലവ ഗാർഡുകളുമായി ബന്ധമുള്ള തസ്‌നിം വാർത്താ ഏജൻസി അറിയിച്ചു.

യുഎസ് ആക്രമണങ്ങൾക്ക് പ്രതികാരമായി ഒമാനിലെ ദുഖം തുറമുഖത്തുള്ള യുഎസ് നാവികസേനയുടെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്കും വിമാനവാഹിനിക്കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കും നേരെ ആക്രമണം നടത്തിയതായി വിപ്ലവ ഗാർഡുകൾ ഞായറാഴ്ച വ്യക്തമാക്കി.

തെക്കൻ ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് കിഴക്കും ഖെഷമിന്റെ തീരദേശ മേഖലയിലും ഞായറാഴ്ച നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഐആർജിസിയുമായി ബന്ധപ്പെട്ട ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Short Brief

Despite ongoing military escalation between the US and Iran, US President Donald Trump stated that the Strait of Hormuz remains open following night-time US strikes on Iran. While Iran claimed passage through the waterway is blocked, US Central Command asserted that it remains an open international route. Meanwhile, regional conflict escalated as Iran launched counterstrikes targeting US-linked facilities across GCC nations and Jordan, prompting Oman to summon Iran’s ambassador and drawing strong condemnation from the GCC.

(With inputs from Iran Intl)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button