ഓച്ചിറ പ്രയാറിൽ പ്രൈവറ്റ് ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; ഒരു മരണം, കുഞ്ഞിന് ഗുരുതര പരിക്ക്, കാർ പൂർണ്ണമായും തകർന്നു.

ഓച്ചിറ: ഓച്ചിറ പ്രയാറിൽ പ്രൈവറ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ഓച്ചിറ – ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്ക് വശമായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അമൃതയുടെ ഭർതൃമാതാവ് കൊടുമൺ നിലമേൽ മേലതിൽ മോഹനന്റെ ഭാര്യ പത്മാവതി (60), മകൾ അർച്ചന (24), മരണമടഞ്ഞ അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവർ മുണ്ടക്കയം കുളത്തിങ്കൽ വീട്ടിൽ തോമസിന്റെ മകൻ സാംസൺ (29) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് വയസ്സുകാരി മിലോനിയുടെ പരിക്ക് അതീവ ഗുരുതരമാണ്.
അപകടത്തിൽ സാരമായി പരിക്കേറ്റ ബസ് യാത്രക്കാരായ ആറുപേരെ ഓച്ചിറയിലെ പരബ്രഹ്മ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ക്ലാപ്പന അരുൺനിവാസിൽ ലീലാമണി (50), വൈക്കം തോട്ടത്തിൽ പൂജ ബിജു (18), പ്രയാർ പൂമുഖത്ത് പത്മകുമാരി (50), ക്ളാപ്പന വല്ലാറ്റിൽ ഷൈജ ബീഗം (44), ക്ലാപ്പന പ്ലാംകീഴിൽ നജീബ് (65), ആദിനാട് സ്വദേശിനി രജനി (34) എന്നിവരാണ് ഓച്ചിറയിൽ ചികിത്സയിൽ കഴിയുന്നത്. ഓച്ചിറയിൽ നിന്നും വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
Short Brief A 27-year-old woman named Amrutha was killed and ten others were injured after a private bus and a Swift car collided at Prayar near Oachira. The accident occurred at 6 PM on the Oachira-Ayiramthengu road, east of the Prayar bridge. Amrutha’s two-year-old daughter Miloni sustained critical injuries and is hospitalized along with three other car passengers in Karunagappally. Six bus passengers who sustained injuries are currently undergoing treatment at Parabrahma Hospital in Oachira.
(With inputs from MN)
For more details: The Indian Messenger



