INDIA NEWSKERALA NEWSTOP NEWS

കുടുംബപ്രശ്നം പരിഹരിക്കാൻ പൂജയുടെ പേരിൽ ലോഡ്ജിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ.

Sponsored

കൊച്ചി: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇടുക്കി കുമളി സ്വദേശി പ്രിൻസ് എബ്രഹാമിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകി പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങൾ പകർത്തി, യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചെന്നാണ് പരാതി. 2024 മാർച്ച് 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശ്ശൂരിൽ നിന്ന് പൂജയ്ക്കെന്ന പേരിൽ യുവതിയെ കൊണ്ടുപോയ ശേഷം ആലുവയിലെ ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പകർത്തിയ പീഡന ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയയ്ക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് കുടുംബവും ജോലിയും നഷ്ടപ്പെട്ട യുവതി പിന്നീട് ആലുവ പൊലീസിൽ പരാതി നൽകി. ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

English Summary

The Aluva police have arrested Prince Abraham, a native of Kumily, Idukki, for allegedly drugging and sexually assaulting a woman under the pretext of performing a special ritual to resolve her family issues. The accused lured the victim from Thrissur to a lodge in Aluva, spiked her drink, and filmed the assault. He subsequently blackmailed her with the footage, sent it to her relatives, and extorted cash and gold jewelry, ultimately leading to the victim losing her job and family before she lodged a complaint.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button