കോമൺവെൽത്ത് ഗെയിംസ്: തുടർച്ചയായ മൂന്നാം സ്വർണം സ്വന്തമാക്കി മീരാഭായ് ചാനു; ‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, വേഗമാകട്ടെ’ എന്ന് ആദ്യ പ്രതികരണം.

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്ന് ദിവസത്തെ സ്വർണവരൾച്ചയ്ക്ക് പരിഹാരം കണ്ടത് വെയ്റ്റ് ലിഫ്റ്റർ മീരാഭായ് ചാനുവിലൂടെയാണ്. ഇന്ത്യൻ ഭാരോദ്വഹനത്തിന്റെ കിരീടംവെച്ച റാണിയാണ് താനെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു മീരാഭായിയുടെ നേട്ടം. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് സ്വർണമാണ് ഇത്തവണ ചാനു നേടിയത്.
വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഞായറാഴ്ച മീരാഭായ് സ്വർണം നേടുമെന്ന് ഉറപ്പായിരുന്നു. 31-കാരിയായ മണിപ്പൂർ താരം മൂന്നാമതും സ്വർണനേട്ടം കരസ്ഥമാക്കിയത് ഭക്ഷണമാന്നും കഴിക്കാതെയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. കോമൺവെൽത്തിൽ ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ പുതിയ നേട്ടമാണ് മീര കുറിച്ചത്. വിജയീയായ മീരാഭായ് പോഡിയത്തിൽ നിന്നപ്പോൾ മാധ്യമപ്രവർത്തകർ ചിത്രങ്ങൾ പകർത്തുവാൻ എത്തിയ ഈ സമയം താരം പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.
‘വേഗമാകട്ടെ. ഞാൻ രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല.’ എന്നാണ് മീരാഭായ് ചാനു പറഞ്ഞത്. പോഡിയത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ദേശീയഗാനം കേട്ടും താരം വികാരഭരിതയായി. ശേഷം തന്റെ എല്ലാ നേട്ടങ്ങളിലും കോട്ടങ്ങളിലും തുണയായി അമ്മയും കോച്ച് വിജയ് ശർമ്മയും ഉണ്ടായിരുന്നുവെന്ന് മീരാഭായ് പറയുന്നു. ‘കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഞാൻ സമർദ്ദത്തിലായിരുന്നു. മൂന്നാം സ്വർണം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’ അവർ മത്സരശേഷം പ്രതികരിച്ചു.
എതിരാളികളെ ഏറെ പിന്നിലാക്കിയ പ്രകടനമാണ് മീരാഭായ് ചാനു നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള നൈജീരിയയുടെ റൂത്ത് അസുക്വോ ന്യോംഗ് 168 കിലോയാണ് ആകെ ഉയർത്തിയത്. മീരയേക്കാൾ 22 കിലോ പിന്നിൽ. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് മീര സ്വർണനേട്ടം കൈവരിച്ചത്.
For more details: The Indian Messenger



