ഗുണ്ടകളുമായെത്തി പ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം; ജി. സുധാകരന്റെ ഓഫീസിലേക്ക് നാളെ സിപിഐഎം മാർച്ച്.

ആലപ്പുഴ: ജി. സുധാകരനെതിരെ പുന്നപ്രയിൽ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. അമ്പലപ്പുഴയിൽ ജി. സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തെയും സംഘർഷത്തെയും തുടർന്നാണ് സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് നാളെ മാർച്ച് നടത്തും. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും ജി. സുധാകരൻ കയ്യേറ്റം ചെയ്തെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു. സുധാകരന്റെ കൂടെ വന്നയാളുടെ മർദ്ദനമേറ്റ് സിപിഐഎം നേതാവിന് പരിക്കേറ്റിരുന്നു.
അതേസമയം, ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി. സുധാകരനും സിപിഐഎമ്മും തമ്മിൽ വാക്കുതർക്കമുണ്ടായി. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു ജി. സുധാകരൻ. പിടിഎ പ്രസിഡന്റ് പ്രശാന്ത് കുട്ടിയും സിപിഐഎം അംഗം ഹാരിസുമാണ് ജി. സുധാകരനുമായി തർക്കത്തിൽ ഏർപ്പെട്ടത്.
2021-ൽ സ്ഥാനാർത്ഥി അല്ലായിരുന്നിട്ടും കരാറുകാരിൽ നിന്നും പണം പിരിച്ചെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പാലത്ര കൺസ്ട്രക്ഷൻസിന്റെ കയ്യിൽ നിന്ന് എത്ര രൂപ വാങ്ങിയെന്ന് തങ്ങൾക്ക് അറിയാമെന്നും മകന്റെ പേരിൽ പുതുതായി പറവൂരിൽ ഭൂമി വാങ്ങിയത് എങ്ങനെയാണെന്നും നേതാക്കൾ ചോദിച്ചു. കരാറുകാരുടെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കണമെന്നും പണം വാങ്ങിയതിന്റെ രേഖകളടക്കം തങ്ങളുടെ കൈയിലുണ്ടെന്നും അവർ വ്യക്തമാക്കി.
അവധാനത കാണിക്കുമ്പോൾ തലയിൽ കയറാൻ ശ്രമിക്കരുതെന്നും ധൈര്യമുണ്ടെങ്കിൽ വാങ്ങിയ പണത്തിന്റെ കണക്ക് പുറത്ത് പറയട്ടെ എന്നും സിപിഐഎം വെല്ലുവിളിച്ചു. വേദി നോക്കാതെ സിപിഐഎമ്മിനെ അധിക്ഷേപിക്കുന്നത് സുധാകരൻ ശീലമാക്കിയെന്നും തിരികെ പ്രതികരിക്കാൻ തുടങ്ങിയാൽ എന്തുണ്ടാകുമെന്ന് സുധാകരന് അറിയാമെന്നും പാർട്ടി കാണിക്കുന്ന മാന്യത ദൗർബല്യമായി കണക്കാക്കരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഇനി ഒരു വിട്ടുവീഴ്ചയും സുധാകരനോട് ഉണ്ടാകില്ലെന്നാണ് സിപിഐഎം നേതാക്കളുടെ പരസ്യ പ്രഖ്യാപനം.
Short Brief
Following a heated clash and alleged assault involving Ambalappuzha MLA G. Sudhakaran and CPI(M) workers at Neerkunnam School, the CPI(M) Ambalappuzha Area Committee has called for a protest march to his MLA office tomorrow. CPI(M) leaders accused Sudhakaran of arriving with goons and assaulting party representatives, leaving a local party leader injured. The party further leveled serious corruption allegations against him regarding money collection from contractors and property purchases, warning that they will no longer compromise or tolerate his actions.
(With inputs from MN)
For more details: The Indian Messenger



