FILMS

ദുൽഖർ സൽമാന്റെ പുതിയ ചിത്രം; നായികയായി പൂജ ഹെഗ്‌ഡെ; പേരും ഫസ്റ്റ് ലുക്കും നാളെ പുറത്തുവിടും.

Sponsored

ചെന്നൈ: ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, എസ്‌എൽവി സിനിമാസ് (SLV Cinemas) നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ പുറത്തുവിടും. നാളെ രാവിലെ 10.08-നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ റിലീസും നടക്കുക. “Love Will Spark Again” എന്ന ആകർഷകമായ ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പേര് പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് സൂചനകൾ നൽകുന്നത്.

താത്കാലികമായി ‘DQ41’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. പ്രശസ്ത നിർമ്മാണ കമ്പനിയായ എസ്‌എൽവി സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത് എന്ന പ്രത്യേകതയും ഈ പ്രൊജക്റ്റിനുണ്ട്. തെന്നിന്ത്യൻ സുന്ദരി പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ദുൽഖർ സൽമാൻ – പൂജ ഹെഗ്ഡെ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്നതിനാൽ ആരാധകർ ഏറെ ആവേശത്തിലാണ്.

ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ ‘DQ41’ മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നതെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തരംഗം സൃഷ്ടിച്ച ദുൽഖർ സൽമാൻ നായകനായി എത്തുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.

Sponsored

സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സാങ്കേതിക നിലവാരത്തിലും ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ വലിയൊരു ജനപ്രിയ താരനിരയും അണിയറ പ്രവർത്തകരും ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ഒരു വമ്പൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

ഇതിനുപുറമെ, വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന മലയാളം ആക്ഷൻ ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’, പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ആകാശം ലോ ഓക താര’ എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് പ്രധാന റിലീസുകൾ.

ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ ഇവരാണ്; രചനയും സംവിധാനവും: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ജി. വി. പ്രകാശ് കുമാറാണ്. അനയ് ഓം ഗോസ്വാമി ഛായാഗ്രഹണവും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനിംഗും നിർവ്വഹിക്കുന്നു. ഫസ്റ്റ്ഷോ ആണ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്, പിആർഒ: ശബരി.

Short Brief

The official title and first-look poster of Dulquer Salmaan’s highly anticipated 41st film, tentatively titled ‘DQ41′, will be unveiled tomorrow at 10:08 AM. Directed by debutant Ravi Nelakuditi and produced by Sudhakar Cherukuri as SLV Cinemas’ 10th venture, the film is touted to be a grand scale romantic drama with the tagline “Love Will Spark Again”. Marking the fresh on-screen pairing of Dulquer Salmaan and Pooja Hegde, this multilingual pan-Indian movie is currently progressive in its final shooting schedule. The technical crew features music by GV Prakash Kumar and cinematography by Anay Om Goswamy.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button