GULF & FOREIGN NEWSTOP NEWS

കുവൈത്തിലെ മരുഭൂമിയിൽ ഇന്ത്യക്കാരൻ്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; നാല് മാസം നീണ്ട ദുരൂഹത, നിർണായകമായി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ.

Sponsored

കുവൈത്ത് സിറ്റി: കാണാതായ ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം കുവൈത്തിലെ അൽ-സൽമി മരുഭൂമിയിൽ നിന്ന് കണ്ടെത്തി. ഇതോടെ നാല് മാസത്തിലേറെ നീണ്ട ദുരൂഹതയ്ക്കാണ് വിരാമമായിരിക്കുന്നത്. ജോലി സ്ഥലത്തുണ്ടായ അപകടമരണം മറച്ചുവെക്കാൻ മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ പുറത്തുവന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിവിരങ്ങൾ പുറത്തറിഞ്ഞത്.

മാർച്ച് 19-ന് ഹെവി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഉപകരണ ഉടമയ്‌ക്കൊപ്പം അൽ-സൽമി മരുഭൂമിയിലേക്ക് പോയ ഇന്ത്യൻ തൊഴിലാളി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കാണാതായതായി പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ, തൊഴിലാളി പ്രതിക്കൊപ്പം മരുഭൂമിയിലേക്ക് പോകുന്നതും പിന്നീട് വാഹനം മടങ്ങിയെത്തുമ്പോൾ തൊഴിലാളി അതിലില്ലാതിരുന്നതും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്.

തുടർന്ന് പ്രതിയുടെ മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ തൊഴിലാളി മരിച്ചതായി ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. നിയമപരമായ നടപടികളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പ്രതിയും മകനും ചേർന്ന് മൃതദേഹം മരുഭൂമിയിൽ രഹസ്യമായി കുഴിച്ചുമൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതികൾ കാണിച്ചു കൊടുത്ത സ്ഥലത്തുനിന്നും മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Sponsored

Short Brief Kuwaiti authorities have solved the mystery surrounding the disappearance of an Indian worker missing since March 19, recovering his body buried in the Al-Salmi desert. Traffic surveillance footage revealed the worker entered the desert with his employer but was missing on the return trip. The employer’s son confessed that the worker died in a crane accident, after which they secretly buried the body to avoid legal trouble. One suspect has been detained while police search for the main suspect who fled abroad.

(With inputs from GN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button