FILMSINDIA NEWSTOP NEWS

കോട്ടയം മെഡിക്കൽ കോളജിലും രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും: ആരോഗ്യ മന്ത്രി കെ. മുരളീധരൻ.

Sponsored

കോട്ടയം: രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കൽ കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ 30 മുതൽ ഇവിടെ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം സി.എം.എസ് കോളജിൽ കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇത് നേരത്തെ നടപ്പാക്കിയിരുന്നു. ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയിൽ എത്തുന്ന രോഗിയുടെ അവകാശമാണ്. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി ഒഴിവാക്കുന്നതിന് സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. അതിന് സർക്കാർ നടപടി സ്വീകരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിച്ചാൽ മെഡിക്കൽ കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സാധാരണ പനി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ആളുകൾ മെഡിക്കൽ കോളജ് ആശുപത്രികളിൽ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണം പ്രാദേശിക തലത്തിൽ ഉണ്ടാകണം.

Sponsored

കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം വർധിപ്പിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്താണ്. ആരോഗ്യ മേഖലയിലെ വികസന പദ്ധതികളെക്കുറിച്ചുള്ള ആദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

Short Brief

Kerala Health Minister K. Muraleedharan announced that Kottayam Medical College will ensure beds for all patients from July 30, making it the second medical college in the state after Thiruvananthapuram to stop accommodating patients on floors. Speaking at CMS College, he stressed strengthening primary health centers to decongest medical colleges and cited former CM Oommen Chandy’s vision for healthcare expansion.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button