നഗ്നദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട്ട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ ബന്ധുവിനെതിരെ പരാതി.

കോഴിക്കോട്: ഭർത്താവിന്റെ ബന്ധുവായ യുവാവിന്റെ നിരന്തരമുള്ള ഭീഷണിയെയും പണം തട്ടിയെടുക്കലിനെയും തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി. അരിക്കുളം വാകമോളി സ്വദേശിയായ അപർണയാണ് ഇക്കഴിഞ്ഞ ജൂൺ 19-ന് ജീവനൊടുക്കിയത്. അപർണയുടെ നഗ്നദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഭീഷണിപ്പെടുത്തി ഓൺലൈൻ ആപ്പുകളിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ ലോൺ എടുപ്പിച്ചു. നാല് മാസം മുമ്പ് കൊയിലാണ്ടി പൊലീസിനെ പരാതിയുമായി അപർണ സമീപിച്ചിരുന്നു. എന്നാൽ അതിനുശേഷവും യുവാവിന്റെ ഭീഷണി തുടർന്നു. ഇതിൽ മനംനൊന്താണ് അപർണ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് വിജിൽ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദീകരിക്കുന്ന അപർണയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും.
English Summary
A young woman named Aparna from Arikkulam, Kozhikode, died by suicide on June 19 following relentless harassment and extortion by her husband’s relative. The accused threatened to share her private intimate photos with her father and brother, forcing her to take loans worth around ₹2 lakh from online apps. Despite a complaint filed with the Koyilandy police four months ago, the threats persisted. Following the discovery of a suicide note detailing the ordeal, her husband filed a fresh complaint, and the family plans to approach the Chief Minister and Home Minister for justice.
For more details: The Indian Messenger



