INDIA NEWSKERALA NEWS

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവൽ നടൻ മധുപാൽ ഉദ്ഘാടനം ചെയ്തു.

Sponsored

ശാസ്‌താംകോട്ട: പതിനൊന്നാമത് മൈനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് തുടക്കമായി. ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കും കലാപ്രതിഭകൾക്കുമുള്ള അവാർഡുദാനം ഉല്ലാസ് കോവൂർ എംഎൽഎ നിർവ്വഹിച്ചു. സി.ആർ മഹേഷ്‌ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പി.രാജേന്ദ്രപ്രസാദ്, പി.കെ ഗോപൻ, രാജി പ്രസാദ്, എസ്. അജയൻ, വൈ. ഷാജഹാൻ, സന്ധ്യാ മധു, എ.എസ് അമൽ, കലാമണ്ഡലം പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള സ്വാഗതവും പ്രസാദ് മണ്ണൂർക്കാവ് നന്ദിയും രേഖപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് കേളികൊട്ടോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് ‘കഥകളി ചരിത്ര വഴികളിലൂടെ’ എന്ന വിഷയത്തിൽ കുരുമ്പോലിൽ ശ്രീകുമാർ മുഖമൊഴി അവതരിപ്പിക്കും. വൈകിട്ട് 4.30 ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രം മേളം വിഭാഗത്തിലെ എട്ട് വിദ്യാർത്ഥികളുടെ അരങ്ങേറ്റവും, വൈകിട്ട് 6 മണിക്ക് ‘നളചരിതം ഒന്നാം ദിവസം’ കഥകളിയും അരങ്ങേറും.

Sponsored

Short Brief

The 11th Mynagappally Mannooravu Kathakali Festival was officially inaugurated by noted actor and director Madhupal at Sasthamkotta. The event featured award distributions by Ullas Kovoor MLA and a keynote address by C.R. Mahesh MLA. The festival includes a cultural seminar on Kathakali history, the debut performance of eight percussion students, and a staging of the classic play Nalacharitham Day One.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button