INDIA NEWSKERALA NEWSTOP NEWS

സാവരിയയുടെ മരണം: ശരീരമാസകലം മർദ്ദനത്തിന്റെ ചതവുകളും പാടുകളും, ദിവസങ്ങളോളം മർദ്ദനമേറ്റതായി സംശയം.

Sponsored

ഹരിപ്പാട്: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദിവസങ്ങളോളം നീണ്ട മർദ്ദനത്തിന് സാവരിയ വിധേയയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. മൂർച്ചയില്ലാത്ത ഉപകരണം കൊണ്ട് തലയ്‌ക്കേറ്റ മാരക ക്ഷതമാണ് മരണ കാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു.

സാവരിയയുടെ ശരീരം മുഴുവൻ മർദ്ദനവും ചവിട്ടുമേറ്റതിന്റെ ചതവുകളും പാടുകളും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ഈ പരിക്കുകളെല്ലാം ഉണ്ടായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. മൂർച്ചയുള്ള ആയുധങ്ങളൊന്നും ഉപയോഗിച്ചുള്ള പാടുകളല്ല ശരീരത്തിലുള്ളത്.

English Summary

The post-mortem report of Savariya Basanth, a medical student from Haripad who was killed in Uzbekistan, revealed that she was subjected to severe physical assault prior to her death. Conducted at Alappuzha Medical College Hospital, the autopsy confirmed that the fatal cause of death was a severe head injury inflicted by a blunt object. The report indicated widespread bruises and marks from assault and kicking all over her body, suggesting the injuries occurred a day before her murder without the use of sharp weapons.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button