GULF & FOREIGN NEWSTOP NEWS

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും: സുരേഷ് ഗോപി.

Sponsored

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച വ്യക്തമാക്കി.

തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മാത്യു എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ അറിയിച്ചു.

യുവതികളുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ അനില എന്ന സംശയിക്കപ്പെടുന്ന വ്യക്തി അമേരിക്കൻ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് അഞ്ജനയുടെ ബന്ധു വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

Sponsored

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനില (32) അമേരിക്കൻ പൊലീസിൻ്റെ കസ്റ്റഡിയിലാണ്.

കാലിഫോർണിയയിലെ മിൽപിറ്റാസിലുള്ള അപ്പാർട്ട്മെൻ്റിലാണ് മൂവരും കുടുംബസമേതം താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആൻ മേരിയെ ഫ്ലാറ്റിലെ മുറിയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അഞ്ജനയെ ഇടിക്കാൻ ഉപയോഗിച്ച നീല എസ്.യു.വി കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ അഞ്ജന മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആൻ മേരിയെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവസമയം അഞ്ജനയുടെ ഭർത്താവ് വിജീഷും ആനിൻ്റെ ഭർത്താവ് ജേക്കബും ജോലിക്ക് പോയിരിക്കുകയായിരുന്നു. അഞ്ജനയുടെ ആറുവയസ്സുകാരിയായ മകൾ വാമിക ഈ സമയം ഫ്ലാറ്റിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ അടുത്തിടെ ഒരുമിച്ച് ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സാൻ ഫ്രാൻസിസ്കോയിലെ കോൺസൽ ജനറലുമായി ഇന്ന് രാവിലെ സംസാരിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ സ്വദേശിയായ വിനോദ് എന്ന ബന്ധുവാണ് വിവരങ്ങൾ തന്നെ അറിയിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള രേഖകൾ ശരിയാക്കാൻ ഫ്യൂണറൽ ഹോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, കൊലപാതകമായതിനാൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞിട്ടും അമേരിക്കൻ പൊലീസ് മൃതദേഹങ്ങൾ വിട്ടുനൽകിയിട്ടില്ല.

തിങ്കളാഴ്ച ഉച്ചയോടെ (അമേരിക്കൻ സമയം) അന്വേഷണ ഉദ്യോഗസ്ഥർ തുടർനടപടികൾ തീരുമാനിക്കും. കൂടുതൽ അന്വേഷണം ആവശ്യമാണെങ്കിൽ മൃതദേഹങ്ങൾ വിട്ടുനൽകാൻ കുറച്ചുദിവസങ്ങൾ കൂടി എടുത്തേക്കാം. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ മൃതദേഹങ്ങൾ എന്ന് നാട്ടിലെത്തിക്കാൻ കഴിയൂ എന്നതിൽ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം നോർക്കയെയും വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും വിവരങ്ങൾ അറിയിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഇത്തരം സംഭവങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ ലഭിക്കാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിൻ്റെയും സുഷമയുടെയും മകളാണ് അഞ്ജന. 2021-ലാണ് ഇവർ അമേരിക്കയിലേക്ക് പോയത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിൻ്റെ ഭർത്താവ് കോട്ടയം ചിങ്ങവനം സ്വദേശിയാണ്. സംഭവത്തിൽ അമേരിക്കൻ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ജനയുടെ ഭർത്താവ് വിജീഷ് കാലിഫോർണിയയിൽ തന്നെയുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ കുടുംബത്തോട് പങ്കുവച്ചിട്ടില്ല.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button