INDIA NEWSPRAVASITOP NEWS

തിരുവനന്തപുരത്ത് അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; നടപടി ശക്തമാക്കി പോലീസും കോർപറേഷനും.

Sponsored

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ റാക്കറ്റുകളാണെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. സാധാരണക്കാരെയും പാവപ്പെട്ട കച്ചവടക്കാരെയും മറയാക്കി വൻകിട ഹോട്ടലുകളാണ് പലയിടങ്ങളിലായി ചെയിൻ മാതൃകയിൽ ഇത്തരം തട്ടുകടകൾ നടത്തിവരുന്നത്. കുറവൻകോണം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് അനധികൃത കടകൾ പോലീസ് ഒഴിപ്പിച്ചെങ്കിലും, ചിലയിടങ്ങളിൽ ഇവ വീണ്ടും തിരിച്ചെത്തുന്നുണ്ട്. ഇതോടെ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കുറവൻകോണത്ത് പോലീസ് നടത്തിയ പരിശോധനയിൽ കേവലം ഒരാൾക്ക് മാത്രമാണ് കച്ചവടം നടത്താനുള്ള ലൈസൻസ് ഉണ്ടായിരുന്നതെന്ന് വ്യക്തമായി. വാഹനങ്ങളിലും റോഡരികിലും കച്ചവടം നടത്തിയ ഭൂരിഭാഗം പേരും അനധികൃതമായാണ് പ്രവർത്തിച്ചിരുന്നത്. ഇവിടുത്തെ കച്ചവടക്കാരുടെ UPI അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കോടികളുടെയും ലക്ഷങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത്. ഈ തുക മുഴുവൻ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വൻകിട ഹോട്ടലുകളുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്.

സാധാരണക്കാരുടെ മറവിൽ വൻകിടക്കാരുടെ കൈയേറ്റം.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button