GULF & FOREIGN NEWSINDIA NEWSKERALA NEWSTOP NEWS

ദുബായിലെ കാർ ഷോറൂമിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു.

Sponsored

ദുബായ്: ദുബായിലെ കാർ ഷോറൂമിലുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ട്. ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിലാണ് കൊല്ലം സ്വദേശിയായ ഷിജിൻ പോൾ (27) മരിച്ചതെന്ന് ‘ഗൾഫ് ന്യൂസ്’ പത്രം റിപ്പോർട്ട് ചെയ്തു. 2023-നും 2025-നും ഇടയിൽ ഗൾഫിൽ തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ പ്രതിവാരം മൂന്നോളം ഇന്ത്യക്കാർ മരിക്കുന്നുണ്ടെന്ന ഇന്ത്യൻ സർക്കാരിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഈ സംഭവം ഉണ്ടാകുന്നത്.

ദുബായ് മീഡിയ ഓഫീസ് അറിയിച്ചതനുസരിച്ച് തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷിജിൻ പോളിന്റെ മരണം ചൊവ്വാഴ്ച സ്ഥിരീകരിച്ച ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബവുമായും പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ടുവരികയാണെന്ന് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button