INDIA NEWSKERALA NEWSTOP NEWS

പുത്തൂരിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ച് നിരവധി പേർക്ക് പരുക്ക്.

Sponsored

പുത്തൂർ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പുത്തൂർ വെണ്ടാർ കല്ലുംമൂട്ടിൽ വെച്ചായിരുന്നു അപകടം. കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന സൊസൈറ്റി ബസിലേക്ക് കായംകുളത്തേക്ക് പോവുകയായിരുന്ന നിർമ്മല എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ 27 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ ഓമന, ശ്രീദേവി, സുരേഷ് എന്നീ യാത്രക്കാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. അപകടത്തിൽ സൊസൈറ്റി ബസ് ഡ്രൈവർ അജയകുമാറിന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. ബസുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പുത്തൂർ പോലീസ് കേസ് എടുത്തു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button