INDIA NEWSKERALA NEWSTOP NEWS
രണ്ടാനച്ഛൻ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

കൊച്ചി: വളർത്തുമകളെ ‘ക്രൂരമായും’ ‘ആവർത്തിച്ചും’ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിലെ പ്രതിയായ രണ്ടാനച്ഛന് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾക്കെതിരെയുള്ള ആരോപണം വളരെ ഗുരുതരമാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതിയുടെ ഭാര്യയും പെൺകുട്ടിയുടെ അമ്മയുമായ സ്ത്രീ പശ്ചിമ ബംഗാളിലെ വീട്ടിലേക്ക് പോയ സമയത്താണ് ഇയാൾ 14 വയസ്സുകാരിയായ വളർത്തു വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
For more details: The Indian Messenger



