INDIA NEWSTOP NEWS

ഫരീദാബാദിൽ സ്കൂളിനുള്ളിൽ അധ്യാപികയെ മുഖംമൂടി ധരിച്ചയാൾ കുത്തിക്കൊന്നു.

Sponsored

ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂൾ അധ്യാപികയെ ജോലിസ്ഥലത്തു വെച്ച് ദാരുണമായി കുത്തിക്കൊന്നു. മുഖംമൂടി ധരിച്ചെത്തിയ അക്രമി അധ്യാപികയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഫരീദാബാദിലെ സിക്രോണയിലുള്ള സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുകയായിരുന്ന 30 കാരിയായ അധ്യാപികയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുഖം മൂടിയ അക്രമി സ്കൂൾ വളപ്പിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പ്രാഥമിക അന്വേഷണമനുസരിച്ച്, ഇയാൾ അധ്യാപികയെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി 18 മുതൽ 20 തവണ വരെ കുത്തുകയായിരുന്നു. വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ അവർ പരിക്കുകളോടെ മരണത്തിന് കീഴടങ്ങി.

ക്രൂരമായ ആക്രമണം സ്കൂളിലെ ജീവനക്കാർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഇവർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ ക്രമം മനസ്സിലാക്കുന്നതിനുമായി സ്കൂൾ പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Sponsored

സെക്ടർ 58 പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഓ) ഇൻസ്പെക്ടർ കേവൽ സിംഗ് പറഞ്ഞതനുസരിച്ച്, അധ്യാപിക മുറിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ അക്രമി ആക്രമിക്കുകയായിരുന്നു. “അധ്യാപിക പുറത്തിറങ്ങിയ ഉടൻ അക്രമി അവരെ വലിച്ചിഴയ്ക്കുകയും കത്തി പുറത്തെടുത്ത് പലതവണ കുത്തുകയുമായിരുന്നു,” സിംഗ് പറഞ്ഞു.

ഇടപെടാൻ ശ്രമിച്ച സഹപ്രവർത്തകരെ അക്രമി ഓടിച്ച ശേഷം അധ്യാപികയെ വീണ്ടും വീണ്ടും കുത്തുകയും അവർ തഴെവീഴുന്നത് വരെ കഴുത്തിലടക്കം ആക്രമണം തുടരുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ സഹപ്രവർത്തകർ അൽ-ഫലാ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അതിനുശേഷമാണ് അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ട അധ്യാപിക രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി നിരവധി സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button