INDIA NEWSPRAVASITOP NEWS

‘വാഹനാപകടത്തിൽ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂർ ഡി.എം.ഒയ്‌ക്കെതിരെ കുടുംബം.

Sponsored

കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കണ്ണൂർ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും എൻ.ജി.ഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. സ്ഥലംമാറ്റത്തിൽ കണ്ണൂർ ഡി.എം.ഒയ്‌ക്കെതിരെ ദീപയുടെ കുടുംബം രംഗത്തുവന്നു. അഞ്ചു മാസം മുൻപ് എച്ച്.ഐ ആയി ചുമതലയേറ്റ ദീപയെ ഭരണം മാറിയതോടെയാണ് സ്ഥലം മാറ്റിയത്. ഇടത് സംഘടനാ അംഗമായിരുന്നു ദീപ. മരണം കൊലപാതകമാണെന്നാണ് എൻ.ജി.ഒ യൂണിയന്റെ നിലപാട്. രണ്ടുമാസം മുൻപ് അപകടത്തിൽപ്പെട്ട ദീപ ലേഖയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ഡി.എം.ഒയോട് പറഞ്ഞിരുന്നുവെന്നും ഭർതൃസഹോദരൻ പറഞ്ഞു.

തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു. പ്ലക്കാർഡുകൾ ഉയർത്തി എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു.

കാസർഗോഡ് എൻഡോസൾഫാൻ സെല്ലിലെ ക്ലർക്ക് ആശാലത ജീവനൊടുക്കിയതിലും ഭരണാനുകൂല സംഘടനകൾക്കെതിരെ കുടുംബം രംഗത്തുവന്നു. ഭരണമാറ്റത്തോടെ സഹപ്രവർത്തകർ ഉൾപ്പെടെ ഒറ്റപ്പെടുത്തിയതായി ആശയ്ക്ക് തോന്നിയിരുന്നതായി ഭർത്താവ് അജയൻ പറഞ്ഞു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button