INDIA NEWSKERALA NEWSTOP NEWS
വിവാഹത്തിന് നിർബന്ധിച്ചു: 56-കാരിയായ നൃത്താധ്യാപികയെ ഹോട്ടൽ മുറിയിൽ സുഹൃത്ത് കൊലപ്പെടുത്തി.

തൃശൂർ: തൃശൂർ ചെറുതുരുത്തിയിലെ ഹോട്ടൽ മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുതുരുത്തി ഹന്നാ റസിഡൻസിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി വിജീഷ് എന്ന ആളുടെ പേരിലാണ് റൂം എടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് മരണവിവരം പുറത്തറിയുന്നത്.
ചെറുതുരുത്തി പോലീസ് സ്റ്റേഷൻ സി.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവം കൊലപാതകമാണെന്നും പ്രതി വിജീഷ് മലപ്പുറത്തെ ഒരു സ്റ്റേഷനിൽ കീഴടങ്ങിയെന്നും പോലീസ് അറിയിച്ചു. ധനലക്ഷ്മി നൃത്താധ്യാപികയാണ്. വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.
For more details: The Indian Messenger



