INDIA NEWSKERALA NEWSTOP NEWS

ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ആഘോഷങ്ങൾ.

Sponsored

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചെമ്പഴന്തിയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

എസ്എൻഡിപി യോഗം, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് രാവിലെമുതൽ വിശേഷാൽ ഗുരുപൂജകൾ, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, അന്നദാനം, ആത്മീയ പ്രഭാഷണം തുടങ്ങിയവ നടക്കും.

Sponsored

ആലുവ അദ്വൈതാശ്രമത്തിൽ രാവിലെ 4.30 മുതൽ വൈകീട്ട് 6.30 വരെ പ്രത്യേക പൂജകളും ഗുരുദേവ കൃതികളുടെ പാരായണം വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവ നടക്കും. എസ്എൻഡിപി യോഗം ആലുവ, വടക്കൻ പറവൂർ, വൈപ്പിൻ, മൂവാറ്റുപുഴ യൂണിയനുകളിൽ ശാഖകളും പോഷകസംഘടനകളും സംയുക്തമായി അതത് കേന്ദ്രങ്ങളിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടത്തും.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button