10 കുടുംബങ്ങൾക്ക് വീടൊരുക്കി ട്വന്റിഫോറും ലുലു ഗ്രൂപ്പും; താക്കോൽ കൈമാറി എം. എ. യൂസഫലി.

തിരുവനന്തപുരം: ട്വന്റിഫോർ കണക്ടിലൂടെ ലുലു ഗ്രൂപ്പ് നിർമിച്ച് നൽകുന്ന പത്ത് വീടുകളുടെ താക്കോൽ ദാനം തിരുവനന്തപുരത്ത് നടന്നു. ലുലുഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ എം. എ. യൂസഫലി താക്കോൽ ദാനം നിർവഹിച്ചു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭവനരഹിതരായ പത്തു പേരിലേക്കാണ് സഹായഹസ്തമെത്തുന്നത്. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ചാണ് താക്കോൽ ദാന ചടങ്ങ് നടന്നത്. പത്ത് കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഓണസമ്മാനവും ചടങ്ങിൽ എം. എ. യൂസഫലി പ്രഖ്യാപിച്ചു. ട്വന്റിഫോർ കണക്ടുമായി ചേർന്ന് 25 വീടുകൾ കൂടി നിർമ്മിച്ചുനൽകുമെന്ന് ചടങ്ങിൽ എം. എ. യൂസഫലി പ്രഖ്യാപിച്ചു. കാരുണ്യത്തിന്റെ മാതൃകയാണ് എം. എ. യൂസഫലിയെന്ന് ആർ. ശ്രീകണ്ഠൻ നായർ പ്രതികരിച്ചു. പത്ത് വീടുകളിൽ ഒമ്പത് എണ്ണം അസെറ്റ് ഹോംസും ഒരെണ്ണം സുൽത്താൻ ബത്തേരിയിലെ ഗ്ലോബൽ വെഞ്ചേഴ്സുമാണ് നിർമ്മിച്ചു നൽകിയത്.
ഭവനരഹിതർക്കും അടച്ചുറപ്പില്ലാത്ത വീടുള്ളവർക്കും ഭവനങ്ങളൊരുക്കുകയെന്ന 24 കണക്ടിന്റെ പ്രയത്‌നത്തിനൊപ്പമാണ് ലുലു ഗ്രൂപ്പും കൈകോർത്തത്. ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ നാലു വീടുകളുടെ താക്കോൽ ദാനം നേരത്തെ നടന്നിരുന്നു. ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് പത്തുവീടുകൾ നിർമ്മിച്ചിരിക്കുന്നത്.
For more details: The Indian Messenger



