INDIA NEWSKERALA NEWSTOP NEWS
കർക്കടകവാവ്: ബലിതർപ്പണ തീരങ്ങളിലും പുഴകളിലും ഇറങ്ങുന്നതിന് നിയന്ത്രണം.

തിരുവനന്തപുരം: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് നിലവിലെ പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയ്ക്കുള്ള സാധ്യതയും മുൻനിർത്തി ജില്ലാ ഭരണകൂടം സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി.
ശക്തമായ ഒഴുക്കും ഉയർന്ന തിരമാലകളും സാധ്യമായതിനാൽ പുഴകളിലും നദികളിലും കടലിലും ഇറങ്ങിയുള്ള ബലിതർപ്പണം കർശനമായി നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
നദികളിലെയും കടലിലെയും ശക്തമായ ഒഴുക്കും കാറ്റും കണക്കിലെടുത്ത് ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും തർപ്പണ ചടങ്ങുകൾക്കായി കരയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള തടികൊണ്ടുള്ള പ്ലാറ്റ്ഫോമുകളോ സുരക്ഷിതമായ മറ്റ് സൗകര്യങ്ങളോ മാത്രം ഉപയോഗിക്കണമെന്നും ജില്ലാ കളക്ടറുടെ നിർദേശത്തിൽ പറയുന്നു.
For more details: The Indian Messenger



