തിരുവനന്തപുരത്ത് മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികളെ മർദിച്ചു.

തിരുവനന്തപുരം: കഴക്കൂട്ടത്തെ മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ഹോട്ടൽ ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കഴക്കൂട്ടത്തെ പ്രമുഖ ഹോട്ടലിലാണ് ജീവനക്കാരും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. മർദനമേറ്റ കുട്ടികളുടെ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയടക്കം മൂന്ന് പേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, രണ്ടാമത് മന്തി ചോറ് ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. രണ്ടാമത് ചോറ് നൽകാൻ ഹോട്ടലുകാർ തയ്യാറായില്ല. എന്നാൽ പണം നൽകി വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ ജീവനക്കാർ അധിക്ഷേപിക്കുകയും കടയിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനെച്ചൊല്ലി ഹോട്ടൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഹോട്ടലിലെ ജീവനക്കാരും പുറത്തുനിന്നു വിളിച്ചുവരുത്തിയ മറ്റ് ചിലരും ചേർന്ന് ഇരുപതോളം പേർ അടങ്ങിയിരുന്ന സംഘം കുട്ടികളെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
For more details: The Indian Messenger



