INDIA NEWSKERALA NEWSTOP NEWS
നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം.

നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു. താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ തത്സമയം മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലായാണ് അപകടം. രാവിലെ ഏകദേശം 9.30-ഓടെയാണ് അപകടം സംഭവിച്ചത്.
താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തി രക്ഷാപ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല.
For more details: The Indian Messenger



